CareerGovt JobsJobsLatest NewsLatest Updates

ആർമി റിക്രൂട്ട്മെന്റ് റാലി,കോട്ടയം| ഒക്ടോബര്‍ മൂന്ന് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നു

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഡിസംബര്‍ 2 മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ കരസേനാ റിക്രൂട്ട്മെന്റ് റാലി സങ്കടിപ്പിക്കുന്നു.

റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ മൂന്ന് മുതൽ ആരംഭിക്കുന്നതായിരിക്കും.

കരസേനാ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബര്‍ 16-നുള്ളില്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം.

  ഇന്ത്യൻ കരസേന


ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ കരസേന. പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസർവ് അംഗങ്ങളും ചേർന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്‌ ഇന്ത്യൻ കരസേന. ഒന്നാം സ്ഥാനത്ത് ഇപ്പോഴും (AD-2018-ൽ) ചൈനയാണ്. (അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും‌ അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ്‌ കരസേനയുടെ പ്രധാന ധർമ്മങ്ങൾ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്‌സ്മെന്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികകളിലേക്കാണ് റാലി സങ്കടിപ്പിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസിൽ (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലൂടെയോ വെബ്സൈറ്റ് മുഖേനയോ (www.joinindianarmy.nic.in) ബന്ധപ്പെടാവുന്നതാണ്

Tags

Related Articles

Back to top button
error: Content is protected !!
Close