CareerGovt JobsJobsLatest NewsLatest Updates

കൊങ്കൺ റെയിൽവേ |135 ഒഴിവുകളിലേക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നു.

കൊങ്കൺ റെയിൽവേ ഒഴിവുകളിലേക്ക്‌ ഡിപ്ലോമക്കാർക്കും അവസരം

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്(കെ.ആർ.സി.എൽ.) ലേക്ക് ട്രെയിനി അപ്രെന്റിസ് ആകാൻ സുവർണാവസരം.

കർണാടക , മഹാരാഷ്ട്ര , ഗോവ എന്നീ സംസ്ഥാനങ്ങളിലായി 135 ഒഴിവുകളാണുള്ളത്. ബി.ഇ., ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക്അ പേക്ഷിക്കാവുന്നതാണ്

ഒഴിവുകൾ


  • ബി.ഇ.(സിവിൽ)- 30
  • ബി.ഇ. (ഇലക്ട്രിക്കല്‍) – 30
  • ബി.ഇ. (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്)- 18
  • ബി.ഇ. (മെക്കാനിക്കല്‍)-5
  • ഡിപ്ലോമ (സിവില്‍) -24
  • ഡിപ്ലോമ (ഇലക്ട്രിക്കല്‍) -28

എന്നിങ്ങനെയാണ് ഒഴിവുകൾ

യോഗ്യത


ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്‌ലർ ബിരുദം/ഫുൾടൈം റെഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.2016 -2019 നുള്ളിലെ കാലയളവിൽ പാസ്സായവർക്കാണ് ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസരം.

പ്രായപരിധി


21 മുതൽ 25 വരെയാണ് പ്രായപരിധിയായി കണക്കാക്കുന്നത് (ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചു വർഷത്തെ ഇളവും ഒ.ബി.സി. നോണ്‍ ക്രീമിലെയറിന് മൂന്നു വർഷത്തെ ഇളവും ലഭിക്കുന്നതാണ്). ജൂലൈ 31 2019 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക

അപേക്ഷിക്കാനുള്ള ഫീസ്


വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, എസ്.സി./എസ്.ടി. വിഭാഗക്കാര്‍, ഇ.ഡബ്ല്യൂ.എസ്., ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്ക് ഫീസ് അടക്കേണ്ടതില്ല. മറ്റു വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്.

സ്‌റ്റൈപെന്‍ഡ്

  • ബിരുദധാരികൾക്ക് -4984 രൂപ
  • ഡിപ്ലോമക്കാർക്ക്-3542 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർത്ഥികൾക്ക്‌ www.konkanrailway.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും


Assistant Personnel Officer II,
Konkan Railway Corporation Ltd (KRCL),
4th Floor,
Belapur Bhavan,
CBD Belapur,
Navi Mumbai – 400 614


എന്ന വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതാണ് .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ആണ്.

Tags

Related Articles

Back to top button
error: Content is protected !!
Close