അന്താരാഷ്ട്ര പ്രകാശദിനം | മേയ് 16

2018 മുതല്‍ മേയ് 16 അന്താരാഷ്ട്ര പ്രകാശദിനമായി ആചരിക്കും. യുനെസ്കോയാണ് തീരുമാനമെടുത്തത്. സര്‍വചരാചരങ്ങളുടെ ജീവിതത്തിലും സര്‍വ സംസ്കാരങ്ങളുടെ ഉദ്ഭവത്തിലും നിലനില്പ്പിലും പ്രകാശത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് ദിനാചരണം.
കഴിഞ്ഞ വർഷം (2018) മേയ് 16-നാണ് ആദ്യമായി ലോക പ്രകാശദിനം യുനെസ്കോ ആചരിച്ചത്. ഈ വർഷവും വിവിധ ബോധവത്കരണ പരിപാടിയുമായി യുനെസ്കോ ഈ ദിനം ആചരിച്ചിരുന്നു.
2015 ലോക പ്രകാശവർഷമായി നേരത്തെ യു.എൻ. പ്രഖ്യാപിച്ചിരുന്നു.
പ്രകാശത്തിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
മേയ് -16 ലോക പ്രകാശദിനമായി തിരഞ്ഞെടുക്കാൻ ഒരു കാരണവുമുണ്ട്. 1960 മേയ് 16-നാണ് ലേസർ സാങ്കേതികവിദ്യ ആദ്യമായി പ്രമുഖ അമേരിക്കൻ ശാസ്ത്രജ്ഞൻ തിയഡോർ മെൻ ആക്ടിവേറ്റ് ചെയ്തത്.
പ്രകാശപഠനത്തെ സംബന്ധിച്ച് അവിസ്മരണീയമായ മുഹൂർത്തമാണിത്. ഇതിന്റെ ഓർമയ്ക്കായിട്ടാണ് ഈ ദിനം പ്രകാശദിനമായി യുനെകോ തിരഞ്ഞെടുത്തത്…!