CareerLatest NewsLatest Updates

എൽ.ഡി ക്ലാർക്ക് പുതിയ വിജ്ഞാപനം ഉടൻ | എസ്.എസ്.എൽ.സി യോഗ്യത

വിവിധ വകുപ്പുകളിലക്കായുള്ള ഒഴിവുകൾ ഒക്ടോബറിലോ നവംബറിലോ കേരള പബ്ലിക് സർവീസ് കമ്മീഷൻ(കെ.പി.എസ്.സി.) പ്രസിദ്ധീകരിക്കും.

എൽ.ഡി.ക്ലാർക്ക് തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ ഉണ്ടാകും. വിവിധ വകുപ്പുകളിലക്കായുള്ള ഒഴിവുകൾ ഒക്ടോബറിലോ നവംബറിലോ കേരള പബ്ലിക് സർവീസ് കമ്മീഷൻ(കെ.പി.എസ്.സി.) പ്രസിദ്ധീകരിക്കും. പ്രായപരിധിയിലും യോഗ്യതയിലും മാറ്റമില്ല.

പ്രായപരിധി- പൊതുവിഭാഗത്തിനു 36 , ഒ.ബി.സി വിഭാഗത്തിന് 39 , എസ്.സി./എസ്.ടി. വിഭാഗത്തിന് 41 എന്നിങ്ങനെ ആണ് പ്രായ പരിധി. 2019 ജനുവരി 1 എന്ന തീയതിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രായം കണക്കാക്കുക. 2020 ജൂണിൽ പരീക്ഷ ആരംഭിച്ചു 2020 സെപ്റ്റംബർ നു മുൻപേ പരീക്ഷ അവസാനിപ്പിക്കാനാണ് പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബെറിൽ സാധ്യത പട്ടികയും 2021 ഏപ്രിൽ ആദ്യവാരം റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായിരിക്കും പി.എസ്.സി. ഊന്നൽ നൽകുക.

നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 1 2021 ഓടുകൂടി അവസാനിക്കും.

യോഗ്യത- 2011 ഇൽ സർക്കാർ എൽ.ഡി.സി. യുടെ യോഗ്യത പ്ലസ് ടു ആക്കി ഉയർത്തിയെങ്കിലും സ്പെഷ്യൽ റൂൾ അംഗീകരിച്ചിട്ടില്ല.2013 ലെ പ്രത്യേക ഉത്തരവ് പ്രകാരം ആണ് എൽ.ഡി.സി.യുടെ യോഗ്യത പത്താം ക്ലാസ് ആയി നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ യോഗ്യതയിൽ മാറ്റമുണ്ടാകില്ല. എസ്.എസ്.എൽ.സി യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.

2013 ജൂലായ് 23 ലെ ഉത്തരവ് പ്രകാരം എസ്.എസ്.എൽ.സി. യോഗ്യത ആക്കികൊണ്ട് തന്നെ നിയമനം നടത്താൻ പി.എസ്.സി ക്ക് കഴിയും. 2011 ജൂലൈ 1 ലെ അടിസ്ഥയോഗ്യത എസ്.എസ്.എൽ.സി.യിൽ നിന്നും പ്ലസ് ടു ആക്കി മാറ്റിയ ഉത്തരവ് താൽക്കാലികമായി നിർത്തിവെക്കുന്നതായി പുതുക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകളിലെ വർദ്ധനവ്

2016 നവംബർ ലെ വിജ്ഞാപനപ്രകാരം 18 ലക്ഷത്തോളം ആളുകളാണ് കേരളത്തിൽ നിന്ന് അപേക്ഷ സമർപ്പിച്ചത്. ഈ ഒരു കണക്കിന്റെ അടിസ്ഥാനത്തിൽ ഇത്തവണ 20 ലക്ഷം മറികടക്കും എന്നാണ് പി.എസ്.സി യുടെ കണക്ക്‌. അപേക്ഷകളിലെ വർദ്ധനവിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും പരീക്ഷകൾ.

Tags

Related Articles

Back to top button
error: Content is protected !!
Close