G K & Current AffairsG K ZoneGeneral KnowledgeLatest NewsLatest Updates

ഒ.എൻ.വി. പുരസ്കാരം

ഒ.എൻ.വി. സാഹിത്യപുരസ്കാരം മഹാകവി അക്കിത്തത്തിന്.  മൂന്ന് ലക്ഷം രൂപയുടേതാണ് പുരസ്കാരം.  മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്.

ഒ.എൻ.വി.യുവസാഹിത്യ പുരസ്കാരത്തിന് അനഘ കോലത്ത് അർഹയായി.

അനഘയുടെ ‘മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി‘ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയുടേതാണ് പുരസ്‌കാരം.

സി.രാധാകൃഷ്ണന്‍ അധ്യക്ഷനും എസ്.വി.വേണുഗോപന്‍ നായര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്.

ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഒ.എന്‍.വി.യുടെ ജന്മദിനമായ മേയ് 27-ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് സമ്മാനിക്കും.

Tags

Related Articles

Back to top button
error: Content is protected !!
Close