CareerLatest NewsLatest Updates

പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.) പുതുക്കിയ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ(കെ.പി.എസ്.സി.) നടത്തുന്ന പരീക്ഷകളില്‍ ഉദ്യോഗാർത്ഥികൾ പാലിക്കേണ്ടതായ പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലും പരീക്ഷാ ഹാളിലും ഉദ്യോഗാര്‍ഥികള്‍ പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍ കൂടുതല്‍ കർശനമാക്കിയിട്ടുണ്ട്.

  • അഡ്മിഷൻ ടിക്കറ്റ് ഇല്ലാത്ത ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ കോമ്പൗണ്ടിനുള്ളിലേക്ക് പ്രേവേശിപ്പിക്കുകയില്ല.
  • പരീക്ഷയ്ക്ക് 15 മിനുട്ട് മുമ്പ് മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
  • അഡ്മിഷന്‍ ടിക്കറ്റ് കൂടാതെ തിരിച്ചറിയല്‍രേഖയുടെ ഒറിജിനല്‍ പകർപ്പ്, നീല/ കറുപ്പ് ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ ഉദ്യോഗാർത്ഥികൾക്ക്‌ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവാദം ഉണ്ടാവുകയുള്ളു.
  • ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ എന്ന് പുതുക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇതിനെ കൂടെ തന്നെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്ത സാധനങ്ങളുടെ/വസ്തുക്കളുടെ വിവരങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.


പരീക്ഷാഹാളില്‍ അനുവദിക്കാത്ത വസ്തുക്കള്‍

  1. അച്ചടിച്ചതോ, എഴുതപ്പെട്ടതോ ആയ സ്റ്റേഷനറി പാഠ്യവസ്തുക്കള്‍, കടലാസ് കഷണങ്ങൾ , ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സുകള്‍, ലോഗരിതം പട്ടിക, പേഴ്‌സ്, പൗച്ച്,പ്ലാസ്റ്റിക് കവര്‍, റബ്ബര്‍, എഴുത്ത് പാഡ്, എന്നിവ. 
  2. ഇലക്ട്രോണിക് ഉപകരണങ്ങള്‍-ഇലക്ട്രോണിക് പേന, സ്‌കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, പെന്‍ ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ക്യാമറ പെന്‍. 
  3. വിനിമയ ഉപകരണങ്ങള്‍ -മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഇയർ ഫോണ്‍, മൈക്രോഫോണ്‍, പേജര്‍. 
  4. വാച്ചുകള്‍- റിസ്റ്റ് വാച്ച്, ക്യാമറാ വാച്ച്, സ്മാര്‍ട്ട് വാച്ച്. 
  5. ഭക്ഷണവസ്തുക്കള്‍ പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കള്‍, കുപ്പിവെളളം. 
  6. മുകളിൽ പറഞ്ഞ സാധനങ്ങൾ കൂടാതെ ക്യാമറ, ബ്ലൂടൂത്ത് എന്നിവ പോലുളള വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കുവാന്‍ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും പരീക്ഷാഹാളില്‍ അനുവദിക്കില്ല.

നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗാര്‍ഥികള്‍ കെ.പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിന്നും സ്ഥിരമായി വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കുമെന്നും കെ.പി.എസ്.സി. വ്യകതമാക്കിയിട്ടുണ്ട്

Tags

Related Articles

Back to top button
error: Content is protected !!
Close