CareerLatest NewsLatest Updates

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം.

യോഗ്യത


  • പ്ലസ് ടു/വി.എച്ച്.എസ്.ഇ./ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും.
  • പഠനകാലയളവിൽ സ്റ്റൈപ്പൻഡും ലഭിക്കും.
  • ഒ.ബി.സി./എസ്.ഇ.ബി.സി./മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് -സൗജന്യമായിരിക്കും.

 

  • പ്രിന്റിങ് വകുപ്പിൽ ഡി.ടി.പി. ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേക്ക്‌ പി.എസ്.സി. നിയമനത്തിന് ഈ സർട്ടിഫിക്കറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

 

  • തിരുവനന്തപുരം (0471-2474720),
  • എറണാകുളം (0484-2605322),
  • കോഴിക്കോട് (0495-2356591, 0495-2723666) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.

അപേക്ഷാഫോറം 100 രൂപയ്ക്ക് സെന്ററിൽനിന്ന് നേരിട്ടും/മണി ഓർഡറായി 125 രൂപ ,

മാനേജിങ് ഡയറക്ടർ,
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്‌ ആൻഡ് ട്രെയിനിങ്,
ട്രെയിനിങ് ഡിവിഷൻ,
സിറ്റി സെന്റർ,
പുന്നപുരം,
പടിഞ്ഞാറെകോട്ട,
തിരുവനന്തപുരം-695 024

എന്ന വിലാസത്തിൽ നൽകിയാൽ തപാലിലും ലഭിക്കും.


  • www.captkerala.com നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ

മാനേജിങ്‌ ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ്‌ ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

വിവരങ്ങൾക്ക് : 0471-2474720.

പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) പകർപ്പുസഹിതം ജൂണ്‍ 18-നകം ലഭിക്കണം.

Tags

Related Articles

Back to top button
error: Content is protected !!
Close