വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ | അസാധുവായത് 1,20,393 ഉദ്യോഗാർഥികളുടെ അപേക്ഷകൾ
ഗ്രാമവികസന വകുപ്പില്‍ കീഴിലുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അഞ്ച് ജില്ലകളിലെ അപേക്ഷകളില്‍ 1,20,393 അപേക്ഷകൾ അസാധുവാക്കി.
ഇവര്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകാത്തതാണ് കാരണമായത്. ബാക്കിയുള്ള 3,96,853 പേർക്ക് ഒക്ടോബറില്‍ നടക്കുന്ന രണ്ട് ഘട്ട പരീക്ഷകള്‍ എഴുതാൻ സാധിക്കും.
ആദ്യഘട്ടം ഒക്ടോബര്‍ 12-ന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾക്ക് വേണ്ടിയും രണ്ടാം ഘട്ടം ഒക്ടോബര്‍ 26-ന് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകൾക്ക് വേണ്ടിയും നടത്തും. ശേഷിക്കുന്ന ഒമ്പത് ജില്ലക്കാരുടെ പരീക്ഷ നവംബറിലാണ് നടത്തുക.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് അപേക്ഷിച്ചവര്‍ പരീക്ഷയെഴുതുമെന്ന് ഓഗസ്റ്റ് 11-ന് മുൻപാകെ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 11-ന് മുൻപ് ഉറപ്പ് നൽകിയവരാണ് പരീക്ഷയെഴുതാൻ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടത്.ഉറപ്പ് നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകള്‍ അസാധുവായി.
ഒക്ടോബര്‍ 12-ന് നടത്താൻ തീരുമാനിച്ച ആദ്യ പരീക്ഷയ്ക്ക് 2,65,775 ഉദ്യോഗാർത്ഥികളും ഒക്ടോബര്‍ 26-ന് നടത്തുന്ന രണ്ടാമത്തെ പരീക്ഷയ്ക്ക് 2,51,471 ഉദ്യോഗാര്ഥികളുമാണുണ്ടായിരുന്നത്.
14 ജില്ലകളിലുമായി മൊത്തം 12,54,961 ഉദ്യോഗാർഥികളാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍(വി.ഇ.ഒ.) പരീക്ഷയെഴുതുന്നവര്‍ (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍)
ആദ്യഘട്ടം-(ഒക്ടോബര്‍ 12)
തിരുവനന്തപുരം- 1,24,162 (1,56,610)
കോഴിക്കോട് – 80,282 (1,09,165)
ആകെ – 2,04,444 (2,65,775)
രണ്ടാം ഘട്ടം-(ഒക്ടോബര്‍ 26)
കൊല്ലം – 83,904 (1,09,253)
ഇടുക്കി – 43,865 (56,652)
കണ്ണൂര്‍ – 64,640 (85,566)
ആകെ – 1,92,409 (2,51,471)