G K & Current AffairsG K ZoneLatest NewsLatest Updates
കഴിഞ്ഞ ആഴ്ചയിലെ (2020 ഏപ്രിൽ 05 – 11 ) പ്രധാനപ്പെട്ട ആനുകാലിക സംഭവങ്ങൾ
1.അമേരിക്ക ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ ഭാഗികമായി നീക്കി.
2. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയുടെ പഠനമനുസരിച്ച് രാജ്യത്ത തൊഴിലില്ലായ്മ നിരക്ക് 23.4 ശതമാനമായി വർധിച്ചു.
3. ഓറിഗോണിലെ യൂജിനിൽ നടക്കേണ്ടിയിരുന്ന 2021 ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് 2022 ലേക്ക് മാറ്റി.
4. കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്താൻ കേന്ദ്ര സർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കി.
5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി ബി പി കൗനുങ്കോ നിയമിതനായി.
6. ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായിരുന്ന ശശി കലിംഗ അന്തരിച്ചു.