Govt JobsJobsLatest NewsLatest Updates
നാഷണൽ ന്യൂട്രീഷ്യൻ സെൻററിൽ ചേരാം
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിൽ (ഐ.സി.എം.ആർ- എൻ.ഐ.എൻ)- നടപ്പാക്കുന്ന പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റ്,ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിൽ അവസരം.
‘ബയോ മോണിറ്ററിങ് ഓഫ് ബ്ലഡ് ട്രാൻസ് -ഫാറ്റി ആസിഡ് ലെവൽസ് ഇൻ ഇന്ത്യൻസ് : ബേസ് ലൈൻ ഡാറ്റ’ എന്ന പ്രോജക്ടിലാണ് ഒഴിവ്.
രണ്ട് തസ്തികകളിലും ഓരോ ഒഴിവാണുള്ളത്.
യോഗ്യത
- റിസർച്ച് അസോസിയേറ്റ് :
- ബയോകെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ കെമിസ്ട്രി/ ലൈഫ് – സയൻസുകളിൽ പി.എച്ച്.ഡി.
- ഉയർന്ന പ്രായം 40 വയസ്സ്.
- ടെക്നിക്കൽ അസിസ്റ്റൻറ് :
- 60 ശതമാനം മാർക്കോടെ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ലൈഫ് സയൻസുകളിൽ ബിരുദാനന്തര ബിരുദം.
- ഉയർന്ന പ്രായം : 30 വയസ്സ്.
എഴുത്തുപരീക്ഷ / അഭിമുഖം, മേയ് 21 ന് രാവിലെ 9 മണിക്ക് ഹൈദരാബാദിലെ ഐ.സി.എം.ആർ-എൻ.ഐ. എന്നിൽ.
വിശദവിവരങ്ങൾ www.nin.res.in , www.icmr.nic.in എന്നീ വെബ്സൈറ്റുകളിൽ.