CareerGovt JobsJobsLatest NewsLatest Updates

കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷ | ഒക്ടോബര്‍ 15 വരെ അപേക്ഷകൾ ക്ഷണിക്കുന്നു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നടത്തുന്ന കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളിൽനിന്ന് നിശ്ചിതകാലയളവിൽ ഡപ്യൂട്ടേഷനിൽ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ൽപ്പരം വകുപ്പുകളിലെ ഉയർന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റിൽ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സർവീസുകൾ — Central Services — എന്ന് വിളിക്കുന്നു.)

2020 ജനുവരി 19നാണ് പ്രിലിമിനറി പരീക്ഷ.

ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് എന്നീ ഗ്രൂപ്പ് എ തസ്തികകളിലായി ആകെ 99 ഒഴിവുകളാണുള്ളത്.

പ്രായപരിധി : അപേക്ഷകര്‍ 22 വയസിനും 32 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

ചില തസ്തികകളില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ വ്യത്യാസമുണ്ട്.

2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാവും പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് : പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. പ്രാഥമിക പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്ക് മാത്രമേ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ.

2020 ജൂണ്‍ 27, 28 തീയതികളിലായിരിക്കും മെയിന്‍ പരീക്ഷ.

അപേക്ഷ സമർപ്പിക്കുന്നവിധം : www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

പരീക്ഷയ്ക്ക് ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് അപേക്ഷ പിന്‍വലിക്കാം.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ ഇതിനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.

അപേക്ഷ ഫീസ് : ജനറൽ/ഒബിസി വിഭാഗക്കാർ 200 രൂപയും മറ്റു വിഭാഗക്കാർ ( വനിതകള്‍, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ ) ഫീസ് അടയ്‌ക്കേണ്ടതില്ല.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി :  ഒക്ടോബര്‍ 15

ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതയുള്‍പ്പെടെ വിശദ വിവരങ്ങള്‍ അറിയാന്‍ വിജ്ഞാപനം കാണുക.

വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

Tags

Related Articles

Back to top button
error: Content is protected !!
Close