CareerGovt JobsJobsLatest NewsLatest Updates

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജൂൺ – 2019

കേരളാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.


  • കേരളാ സർക്കാർ വിജ്ഞാപനമാണ്.

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.ആക്ട്) അദ്ധ്യാപകരുടെ നിയമനകാര്യത്തിൽ നിലവാരം ഉറപ്പുവരുത്തുന്നതിന് -സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് അദ്ധ്യയനത്തിന്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമർത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ ലോവർ പ്രൈമറി , അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.


  • ലോവർ പ്രൈമറി ക്ലാസുകൾ,അപ്പർ പ്രൈമറി ക്ലാസുകൾ ,ഹൈസ്കൂൾ ക്ലാസുകൾ , ഭാഷാ അദ്ധ്യാപകർ , സ്പെഷ്യലിസ്റ് അദ്ധ്യാപകർ (കായികം) തുടങ്ങി നാല് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
  • NET, SET, M.Phil, PhD, M.Ed എന്നീ യോഗ്യത നേടിയവർ അപേക്ഷിക്കേണ്ടതില്ല.
  • ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 06
  • കെ-ടെറ്റ് പരീക്ഷാനടത്തിപ്പിന്റെ ചുമതല കേരളാ പരീക്ഷാഭവനാണ്.
    പരീക്ഷയെ സംബന്ധിക്കുന്ന പ്രോസ്പെക്ടസ് പരീക്ഷാഭവന്റെ വെബ്സൈറ്റായ https://ktet.kerala.gov.in, www.keralapareekshabhavan.in കൂടാതെ എസ്.സി.ഇ.ആർ.ടി-യുടെ വെബ്സൈറ്റായ www.scert.kerala.gov.in ലും ലഭ്യമാണ്.

 

  • അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി അപേക്ഷകർ കർശനമായും പ്രോസ്പെക്ടസ്വാ യിച്ച് മനസ്സിലാക്കിയിരിക്കണം.
  • പ്രോസ്പെക്ടസ് വായിക്കാത്തത് മൂലം പരീക്ഷാർത്ഥികൾ വരുത്തുന്ന പിഴവുകൾക്ക് പരീക്ഷാഭവൻ ഉത്തരവാദിയായിരിക്കില്ല.
  • ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി
    പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
  • ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്.
    പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും.
  • ഓൺലൈനായി മാത്രമേ, അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.
  • അപേക്ഷയുടെ പ്രിന്റൗട്ട് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക്
    അയയ്ക്കേണ്ടതില്ല.
  • അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ അപേക്ഷ Confirm ചെയ്യുന്നതിന് മുമ്പായി ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വരുത്തേണ്ടതുമാണ്. അപേക്ഷ “Confirm” ചെയ്തതിനുശേഷം യാതൊരുവിധ തിരുത്തലുകളും വരുത്തുവാൻ സാധ്യമല്ല.
  • അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾക്കനുസൃതമായി മാത്രമേ ഹാൾടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. അപേക്ഷയുടെ സമർപ്പണം, ഫീസ് ഒടുക്കൽ എന്നിവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിന്റെ 15,16,17 എന്നീ പേജുകളിൽ ലഭ്യമാണ്. അപേക്ഷകർക്ക് അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത് – തിരഞ്ഞെടുക്കാവുന്നതാണ്.
  • പരീക്ഷാഭവൻ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ പേര് അഡ്മിറ്റ് കാർഡിലൂടെ
    അറിയിക്കും.

 

 

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : ഇവിടെ ക്ലിക്ക് ചെയ്യുക.

ഒഫീഷ്യൽ വെബ്സൈറ്റ് : ഇവിടെ ക്ലിക്ക് ചെയ്യുക.

Tags

Related Articles

Back to top button
error: Content is protected !!
Close