CareerLatest NewsLatest Updates
സ്റ്റാഫ് നഴ്‌സ് ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്.
ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
നഴ്‌സിങ് കൗണ്‍സില്‍ ഓഫ് കേരളയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
പ്രായപരിധി : 18-40 വയസ്സ്.
താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ നാല് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം.