General KnowledgeLatest NewsLatest Updates

പി.എസ്.‌സി.പ്രിലിമിനറി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

പി.എസ്.‌സി.പ്രിലിമിനറി പരീക്ഷ എഴുതാൻ പോവുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. (ഇക്കാര്യങ്ങൾ അറിയുന്നവരും അറിയാത്തവരും നമുക്കിടയിൽ ഉണ്ടാവും. അറിയാത്തവർക്ക് ഒരു സഹായമാവട്ടെ എന്ന ഉദ്ദേശത്തിലാണ് ഇക്കാര്യങ്ങൾ ഇവിടെ ചേർക്കുന്നത്.)


  • PSC പ്രിലിമിനറി പരീക്ഷയുടെ ഹാൾ ടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ  ലഭ്യമാണ്. പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.(പരീക്ഷക്ക് പോകുന്ന സമയം പ്രിൻ്റ് എടുക്കാൻ ശ്രമിക്കരുത്. )
  • ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അവനവൻ്റെ  പരീക്ഷ തീയതി, എക്സാം സെൻ്റർ ഇവ മനസ്സിലാക്കി വെക്കുക. (എല്ലാവർക്കും ഒരേ ദിവസം അല്ല പരീക്ഷ നടക്കുന്നത്)
  • പരീക്ഷ സെന്ററിനെ കുറിച്ച് മുമ്പേ ഒരു ധാരണ ഉണ്ടക്കിവേക്കുന്നത് നല്ലതായിരിക്കും(വീട്ടിൽ നിന്നും എക്സാം സെന്ററിലേക്ക് എത്ര ദൂരം ഉണ്ട്, എങ്ങനെ എക്സാം നടക്കുന്ന സ്കൂളിലേക്ക് എത്തിപ്പെടാം, ബസ്സ് സർവീസ് ഉണ്ടോ, തുടങ്ങിയ കാര്യങ്ങൾ)
  • പരീക്ഷ സെൻ്ററിലേക്ക് നേരത്തെ എത്താൻ ശ്രമിക്കുക (ധൃതി പിടിച്ച് പോവാതിരിക്കുക)
  • പരീക്ഷക്ക് പോവുമ്പോൾ ഹാൾ ടിക്കറ്റിന് ഒപ്പം ഒർജിനൽ ഐ.ഡി കാർഡ്,പേന,എന്നിവ ഉദ്യോഗാർത്ഥി കയ്യിൽ കരുതണം.(ഏതൊക്കെ ഐഡി കാർഡ് പറ്റും എന്നുള്ളത് ഹാൾ ടിക്കറ്റിൽ ഉണ്ട്.)
  • നീല,കറുപ്പ് ഈ രണ്ടു നിറത്തിൽ ഉള്ള പേന മാത്രമേ ഉപയോഗിക്കാവൂ.( നിങ്ങൾക്ക് അനുയോജ്യമായ നിറത്തിൽ ഉള്ള പേന രണ്ടെണ്ണം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും)
  • മാസ്ക് ധരിക്കാൻ മറക്കരുത്.( മറ്റു കോവിഡ് പ്രോട്ടോകോൾ പാലിക്കുക)
  • പരീക്ഷക്ക് എത്തുന്ന ഉദ്യോഗാർഥികൾ അവരുടെ ബാഗ്, വാച്ച്, പേഴ്സ്, മൊബൈൽ, മറ്റു സാധനങ്ങൾ എല്ലാം എക്സാം സെൻ്ററിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കേണ്ടത് ആണ്.( ആയതിനാൽ പരീക്ഷക്ക് പോവുമ്പോൾ ആവശ്യമുള്ള വസ്തുക്കൾ മാത്രം കയ്യിൽ കരുതുക)
  • പരീക്ഷക്ക് പോവുമ്പോൾ നിങ്ങളുടെ യോഗ്യത സർട്ടിഫിക്കറ്റ് ഒന്നും കൊണ്ട് പോവേണ്ട അവശ്യം ഇല്ല.

എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.


© Team Psc Zone

Tags

Related Articles

Back to top button
error: Content is protected !!
Close