Latest NewsLatest Updates

വി.ഇ.ഒ : ആലപ്പുഴ,കോട്ടയം,തൃശൂർ ജില്ലകളിൽ പരീക്ഷ എഴുതാൻ 1.80 ലക്ഷം പേർ

ആലപ്പുഴ,കോട്ടയം,തൃശൂർ, ജില്ലകളിൽ നവംബർ 23 ന് നടക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷക്ക് പി.എസ്.സി.തയാറാക്കിയിട്ടുള്ളത് 784 കേന്ദ്രങ്ങൾ. 10 ജില്ലകളിലായാണ് പി.എസ്.സി.പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കിട്ടുള്ളത്.

  • ആലപ്പുഴ ജില്ലയിലെ പരീക്ഷ ആലപ്പുഴക്കൊപ്പം തിരുവന്തപുരം, കൊല്ലം, തുടങ്ങി ജില്ലകളിൽ നടക്കും.
  • കോട്ടയം ജില്ലയിൽ അപേക്ഷിച്ചവർ പത്തനംതിട്ട, എറണാംകുളം ജില്ലകളിൽ കൂടി പരീക്ഷ എഴുതണം.
  • തൃശൂർ ജില്ലയിലെ പരീക്ഷക്ക് പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിലും പരീക്ഷ കേന്ദ്രം തയാറാക്കിട്ടുണ്ട്.

മൂന്ന് ജില്ലകളിലും കൂടി 2,54,183 പേർ അപേക്ഷ നൽകിയിരുന്നു. അതിൽ 1,80,934 പേരാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ബാക്കി 73,249പേരുടെ അപേക്ഷ പി.എസ്.സി നിരസിച്ചു.

നവംബർ ന് നടക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷക്ക് തയ്യാറാക്കിയിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും പട്ടികയിൽ;

ആലപ്പുഴ
ആലപ്പുഴ 126 28000
തിരുവന്തപുരം 48 11597
കൊല്ലം 86 20000
ആകെ 260 57597
കോട്ടയം
കോട്ടയം 121 25000
പത്തനംതിട്ട 38 8805
എറണാംകുളം 68 15000
ആകെ 227 48805
തൃശൂർ
ജില്ല പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷ എഴുതുന്നവർ
തൃശൂർ 79 20000
പാലക്കാട് 80 20000
കോഴിക്കോട് 81 17532
മലപ്പുറം 57 15000
ആകെ 297 72532

ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ


പത്തനംതിട്ട , മലപ്പുറം ജില്ലകളിൽ നവംബർ 30 ന് നടക്കുന്ന വി.ഇ.ഒ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈയിലിലെ അഡ്മിഷൻ ടിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കാം.

കാസർഗോഡ് ജില്ലയിലെ പരീക്ഷയും ഇതോടപ്പം നടത്തുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഡിസംബർ 14 ലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!
Close