CareerJobs

ദിശ ജോബ് ഫെയര്‍ നവംബർ 9 ന് തിരുവല്ലയിൽ

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-എംപ്ലോയബിലിറ്റി സെന്റര്‍, പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , മാക്ഫാസ്റ്റ് കോളേജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെഗാതൊഴില്‍മേള ‘ദിശ’ 2019 നവംബര്‍ 9ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ നടക്കും.

നാല്‍പതോളം കമ്പനികളില്‍ നിന്നായി രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകും. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത ഐടിഐ, ഐടിസി മുതല്‍ ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം.

പ്രായപരിധി 40 വയസ്.

കേരളത്തിലെ പ്രമുഖഹോസ്പിറ്റലുകളില്‍ നിന്ന് നഴ്‌സിംഗ് മേഖലയിലേക്ക് മാത്രമായി അഞ്ഞൂറോളം അവസരങ്ങളും മേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയുടെ ആറ് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പ് എന്നിവയുമായി രാവിലെ 8.30 ന് കോളജില്‍ എത്തണം.

പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ ചുവടെ ചേർത്തിട്ടുണ്ട്.

ഫോൺ : 0477 2230624, 9656421872, 8304057735.

Important Links
Notification Click Here
Tags

Related Articles

Back to top button
error: Content is protected !!
Close