JobsLatest Updates

7 തസ്തികകളിൽ psc വിജ്ഞാപനം

7 തസ്തികകളിൽ psc വിജ്ഞാപനം


  • അസാധാരണ ഗസ്റ്റ് തിയതി : 15.01.2020
  • അവസാന തീയതി : 19.02.2020 രാത്രി 12 മണിവരെ

 

ജനറൽ റിക്രൂട്ട്‌മെന്റ് ( സംസ്ഥാനതലം)


കാറ്റഗറി നമ്പർ : 01/2020

  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ
  • വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസം
  • ശമ്പളം : യു.ജി.സി. മാനദണ്ഡപ്രകാരം
  • ഒഴിവുകളുടെ എണ്ണം : 16

കുറിപ്പ് : ഈ ഉദ്യോഗത്തിന് നിയമിക്കപ്പെടുന്നവർ അവരുടെ ആദ്യത്തെ പത്തുവർഷത്തെ സേവനത്തിനുള്ളിൽ പരിശീലനകാലമുപ്പെടെ നാലുവർഷം പ്രതിരോധ സർവീസിൽ അല്ലെങ്കിൽ പ്രതിരോധം സംബന്ധിച്ച ജോലിയിൽ ഇന്ത്യയിൽ എവിടെയെങ്കിലുമോ വിദേശത്തോ സേവനമനുഷ്ടിക്കേണ്ടതാണ്. ഈ നിർബന്ധിത സൈനിക സേവന വ്യവസ്ഥ 45 വയസ്സ് തികഞ്ഞവർക്കും ഭിന്നശേഷിയുള്ള
ഉദ്യോഗാർഥികൾക്കും ബാധകമല്ല.

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായം : 21-45. ഉദ്യോഗാർഥികൾ 02.01.1975-നും 01-01-1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).

പട്ടികജാതി/പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യതകൾ : എം.ഡി. ഡി.എൻ.ബി. (എമർജൻസി മെഡിസിൻ).
മേൽ യോഗ്യതയുടെ അഭാവത്തിൽ എം.ഡി. ഡി.എൻ.ബി. (ജനറൽമെഡിസിൻ)/എം.എസ്. ഡി.എൻ.ബി.(ജനറൽ സർജറി)/ എം.ഡി.ഡി.എൻ.ബി. (റെസ്പിറേറ്ററി മെഡിസിൻ), എം.ഡി. ഡി.എൻ.ബി.(അനസ്തേഷ്യ) എം.ഡി. ഡി.എൻ.ബി. (ഓർത്തോപീഡിക്സ്) നോടൊപ്പം എമർജൻസി മെഡിസിനിൽ രണ്ടുവർഷത്തെ പരിശീലനം,ഒരു അംഗീകൃത മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് -പൂർത്തിയാക്കിയതിനുശേഷമോ റസിഡൻറ് രജിസ്ട്രാർ ഡെമോൺസ്ട്രേറ്റർ /ട്യൂട്ടർ എന്ന നിലയിലേക്കുള്ള മൂന്നുവർഷത്ത അധ്യാപനപരിചയം.

ബിരുദാനന്തര ബിരുദ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ഒരു സർക്കാർ മെഡിക്കൽ കോളേജിൽനിന്നുള്ള ഒരുവർഷത്തെ സീനിയർ റസിഡൻസി.

കുറിപ്പ്: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മെഡിക്കൽ സ്ഥാപനത്തിൽനിന്ന് ഡി.എൻ.ബി. യോഗ്യത
നേടിയ ഉദ്യോഗാർഥികൾ, ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഒരുവർഷത്തെ സീനിയർ റസിഡൻസി പ്രോഗ്രാം ചെയ്തിരിക്കണം.

കുറിപ്പ്: (a) റസിഡൻസി പ്രോഗ്രാമിലൂടെ ബിരുദാനന്തര ബിരുദംനേടിയ ഉദ്യോഗാർഥികളുടെ പഠനകാലയളവ് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെ നിയമനത്തിനായുള്ള അധ്യാപന പരിചയമായി കണക്കാക്കപ്പെടുന്നതാണ്. റസിഡൻസി പ്രോഗ്രാമില്ലാതെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ തങ്ങൾ പഠിച്ചിരുന്ന കോളേജിലെ പ്രിൻസിപ്പലിൽനിന്ന് അധ്യാപന/ ക്ളിനിക്കൽ പരിചയം തങ്ങൾക്ക് ബിരുദാനന്തര ബിരുദപഠനകാലയളവിൽ ലഭിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (b) ഡി.എൻ.ബി.യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല അംഗികരിച്ച മെഡിക്കൽ കോളേജിൽനിന്ന് നേടിയതായിരിക്കണം.

കാറ്റഗറി നമ്പർ: 02/2020

  • മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II
  • വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസം
  • ശമ്പളം : 22,200-48,000 രൂപ.
  • ഒഴിവുകളുടെ എണ്ണം : 1

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായം : 18-36. ഉദ്യോഗാർഥികൾ 02.01.1984-നും 01.01 2002 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപെടെ)

പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്കവിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും (വയസ്സിളവിനെസംബന്ധിച്ച് മറ്റ് വ്യ
വസ്ഥകൾക്ക് വിജ്ഞാപനത്തിലെ പാർട്ട്-2 പൊതുവ്യവസ്ഥകളിലെരണ്ടാംഖണ്ഡിക നോക്കുക).

യോഗ്യതകൾ 

(എ) ഒരു അംഗീകൃത യൂണിവേഴ്സിറ്റിയോ ബോർഡോ നടത്തുന്ന പ്രീഡിഗ്രി (സയൻസ്) പാസായിരിക്കണം.

അല്ലെങ്കിൽ, തത്തുല്യമായ യോഗ്യത.

(ബി) കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ് പാസായിരിക്കണം.അല്ലെങ്കിൽ, തത്തുല്യമായ യോഗ്യത.

കാറ്റഗറി നമ്പർ: 03/2020

  • അസിസ്റ്റൻറ് മാനേജർ (മെക്കാനിക്കൽ)
  • സ്ഥാപനത്തിൻറെ പേര് : ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്ലിമിറ്റഡ്.
  • ശമ്പളം : 11,910-19,350 രൂപ.
  • ഒഴിവുകളുടെ എണ്ണം : 1
  • നിയമനരീതി : നേരിട്ടുള്ള നിയമനം

പ്രായം : 18-36. ഉദ്യോഗാർഥികൾ 02.01.1984-നും 01.01.2002-നുമിടയിൽ ജനിച്ചവരായിരിക്കണം ( രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നോക്കവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും

യോഗ്യതകൾ : ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം.

കാറ്റഗറി നമ്പർ: 4/2020

  • പ്യൂൺ കം വാച്ചർ (സ്പെഷ്യൽ റിക്രൂട്ട്മെൻറ് പട്ടികജാതി/ പട്ടികവർഗക്കാർക്ക് മാത്രം)
  • വകുപ്പ് : കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ്
  • ശമ്പളം : 4,510-6,230 രൂപ (PR)
  • ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

നിയമനരീതി : നേരിട്ടുള്ള നിയമനം (സ്പെഷ്യൽറിക്രൂട്ട്മെൻറ് പട്ടികജാതി/പട്ടികവർഗക്കാരിൽനിന്ന് മാത്രം)

പ്രായം: 18-41, ഉദ്യോഗാർഥികൾ 02.01.1979-നും 01.01.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

യോഗ്യതകൾ

1. എസ്.എസ്.എൽ.സി. പാസായിരിക്കണം (ബിരുദധാരികൾ അപേക്ഷിക്കാൻ യോഗ്യരല്ല).
2. സൈക്ളിങ്ങ് അറിഞ്ഞിരിക്കണം.
3. നല്ല ആരോഗ്യശേഷിയുണ്ടായിരിക്കണം.

കുറിപ്പ്: നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധിയിൽ 50 വയസ്സുവരെ
ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും
50 വയസ്സ് കവിയാൻ പാടില്ല.

കാറ്റഗറി നമ്പർ: 5/2020

  • എൽ.ഡി. ടൈപ്പിസ്റ്റ് (സ്പെഷ്യൽ റിക്രൂട്ട്മെൻറ് പട്ടികജാതി/പട്ടികവർഗം)
  • വകുപ്പ് : കേരള സ്റ്റേറ്റ് പൽമീറ പ്രൊഡക്ട് ഡെവലപ്മെൻറ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് (കെൽപാം)
  • ഉദ്യോഗപ്പേര് : എൽ.ഡി. ടൈപ്പിസ്റ്റ് (സ്പെഷ്യൽ റിക്രൂട്ട്മെൻറ് പട്ടികജാതി/പട്ടികവർഗം)
  • ശമ്പളം: 3,050-5,230 രൂപ
  • ഒഴിവുകളുടെ എണ്ണം: 01

നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യൽ റിക്രൂട്ട്മെൻറ് പട്ടികജാതി/പട്ടികവർഗം മാത്രം)

പ്രായം: 18-41. ഉദ്യോഗാർഥികൾ 02.01.1979-നും 01.01.2002-നുംഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
(വയസ്സിളവിനെ സംബന്ധിച്ച നിലവിലുള്ള മറ്റ് അനുകൂല്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല).

യോഗ്യത: എസ്.എസ്.എൽ.സി. പാസാകണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ടൈപ്പ്റൈറ്റിങ് (ഇംഗ്ലീഷ്) ഹയർ (കെ.ജി.ടി.ഇ.)
വേഡ് പ്രോസസിങ്ങിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ടൈപ്പ്റൈറ്റിങ് (മലയാളം) ലോവർ (കെ.ജി.ടി.ഇ./എം.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾ നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

കാറ്റഗറി നമ്പർ: 6/2020 -7/2020

  • മെഡിക്കൽ ഓഫീസർ (വിഷ) (രണ്ടാം എൻ.സി.എ. റിക്രൂട്ട്മെൻറ്)
  • വകുപ്പ്: ഭാരതീയ ചികിത്സാ വകുപ്പ്
  • ഉദ്യോഗപ്പേര്: മെഡിക്കൽ ഓഫീസർ (വിഷ)
  • ശമ്പളം: 39,500-83,000 രൂപ.

ക്രമനമ്പർ : 1
കാറ്റഗറി നമ്പർ: 06/2020
സമുദായം: ക്രിസ്തുമതത്തിലേക്ക്
പരിവർത്തനം നടത്തിയ പട്ടികജാതിക്കാർ
ഒഴിവുകളുടെ എണ്ണം: 1

ക്രമനമ്പർ : 2
കാറ്റഗറി നമ്പർ: 07/2020
സമുദായം: ധീവര
ഒഴിവുകളുടെ എണ്ണം: 1

നിയമനരീതി: നേരിട്ടുള്ള നിയമനം (പരിവർത്തിത ക്രിസ്ത്യാനികൾ, ധീവരവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് മാത്രം)

Hearing Impairment വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർ ഈ തസ്തികയിലെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ അർഹരല്ല.

പ്രായം: 19-44. ഉദ്യോഗാർഥികൾ 02.01.1976-നും 01.01.2001-നും
ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ:
1) ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ലഭിച്ച എം.ഡി. (ആയുർവേദ) വിഷ അഗതതന്ത്ര.
2) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നിന്നുള്ള ‘എ’ ക്ലാസ് രജിസ്ട്രേഷൻ.

Tags

Related Articles

Back to top button
error: Content is protected !!
Close