കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സെക്രട്ടറി , ഫിനാൻസ് മാനേജർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ
1. കമ്പനി സെക്രട്ടറി :
- ബിരുദം ,
- എ.സി.എസ്. നിയമബിരുദം അഭിലഷണിയം ,
- ഒരു വർഷത്തെ പ്രവ്യത്തി പരിചയം.
2. ഫിനാൻസ് മാനേജർ :
- ബിരുദം,
- എഫ്.സി.എ./ എഫ്.ഐ.സി.ഡബ്ല്യൂ.എ. / ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എം.കോമും എം.ബി.എ.യും.
- 5 വർഷം സീനിയർ മാനേജർ തലത്തിലുൾപ്പെടെ 10 വർഷത്തെ പ്രവ്യത്തി പരിചയം.
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷൻ ക്ലിപ്തം
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷൻ 1969 ജൂലൈ മാസത്തിൽ രൂപീകൃതമായി. കോര്‍പ്പറേഷന്‍റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങൾക്ക് 1971 മുതല്‍ തുടക്കമിട്ടു. രൂപീകൃതമായ കാലയളവിൽ തന്നെ ഈ സ്ഥാപനം ലോകത്തിലെ കശുവണ്ടി വ്യവസായത്തിന്‍റെ അറിയപ്പെടുന്ന കേന്ദ്രമായി മാറി കഴിഞ്ഞിരുന്നു.
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷൻ ഒരു മാതൃകാ സ്ഥാപന൦ എന്ന നിലയിൽ തൊഴിലാളികളുടെ താല്‍പര്യങ്ങൾ സംരക്ഷിച്ചും കൂടുതൽ തൊഴിൽ ദിനങ്ങൾ നല്‍കിയും നിയമപരമായ എല്ലാ ആനുകൂല്യങ്ങൾ ( മിനിമം കൂലി,ബോണസ് മുതലായവ) നല്‍കിയും കശുവണ്ടി വ്യവസായ രംഗത്ത്നി ലകൊള്ളുകയാണ്.
കശുവണ്ടി പരിപ്പിന്‍റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിക്കുകയും, തോട്ടണ്ടിയുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിൽ ആയത് പരിഹരിക്കുന്നതിനായി കാഷ്യു കോര്‍പ്പറേഷൻ സ്വന്തമായി കശുവണ്ടി തോട്ടം ആരംഭിച്ചിട്ടുള്ളതാണ്. കൂടാതെ കോര്‍പ്പറേഷൻ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് : കമ്പനി സെക്രട്ടറി , ഫിനാൻസ് മാനേജർ എന്നീ തസ്തികകളിൽ അപേക്ഷയുടെ വിശദമായ വിജ്ഞാപനത്തിന് http://cashewcorporation.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഈ വാർത്ത ഇംഗ്ലീഷിൽ അറിയുവാൻ : ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25