CareerGovt JobsJobsLatest Updates

ആഗസ്റ്റ് 16 ന് മുൻപ് അയക്കാവുന്ന ജോലികൾ

ആഗസ്റ്റ് 16 ന് മുൻപ് അയക്കാവുന്ന ജോലികൾ


 

1.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 76 സ്പെഷ്യലിസ്റ്റ് ഓഫീസർ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗത്തിലേക്ക് സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിച്ചു. പരസ്യ വിഞ്ജാപന നമ്പർ CRPD /SCO /201920 /08 .

ഡെപ്യൂട്ടി  ജനറൽ മാനേജർ (കാപിറ്റൽ പ്ലാനിങ് )-1 ,
എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് ( സെക്ടർ സ്പെഷ്യലിസ്റ്റ് ) -11 ,
എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് (സ്ട്രിക്ച്ചറിങ് )-4 ,
എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് -10 ,
ക്രെഡിറ്റ് അനലിസ്റ്റ് -50 ,

എന്നിങ്ങനെയായി ആകെ 76 ഒഴിവുകളാണുള്ളത്.

അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

ഒരാൾക്ക് ഒരു തസ്തികയിലേക്കേ അപേക്ഷിക്കാൻ കഴിയൂ.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത , മുൻപരിചയം , അപേക്ഷാഫീസ് എന്നിവയറിയാൻ www.sbi.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ള വിശദമായ വിഞ്ജാപനം കാണുക. ഇതേ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 12

 

 2. മോട്ടോർവാഹനവകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക് ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് എം.എസ്.സി (കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എ./പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാർഥികൾക്ക് സോഫ്റ്റ്‌വെയർ ഡവലപ്മെൻറ്/ഐ.ടി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം 01.01.2019-ൽ 23-നും 35-നും മധ്യേ.

മാസശമ്പളം : 20,000 രൂപ.

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.

ലിങ്ക് :  http://bit.ly/MVD-Recruitment

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 5.

 

3. ആരോഗ്യ കേരളത്തിൽ അവസരം


മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിൽ എൻ.പി.പി.ഡി.ഡി.യിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.എ.എസ്.എൽ.പി.യും ആർ.സി.എ രജിസ്ട്രേഷനുമാണ് യോഗ്യത.

മൂന്ന് വർഷത്തെ പരിചയവും വേണം.

പ്രായം 40 വയസ്സ് കവിയരുത്.

ശമ്പളം : 25000 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമും www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് – ൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 05

 

4. ആരോഗ്യ സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ


തൃശൂർ ആസ്ഥാനമായുള്ള ആരോഗ്യ സർവകലാശാലയിൽ പ്രോഗ്രാമർ ( ഐ.ടി.) തസ്തികയിൽ ഒരു ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ശമ്പളം : 30 ,675 രൂപ

യോഗ്യത : കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലട്രോണിക്സിൽ അറുപത് (60) ശതമാനം മാർക്കോടെ / ഫസ്റ്റ് ക്ലാസ്സൊടെ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ /എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്.

പ്രോഗ്രാമിങിൽ രണ്ടുവർഷത്തെ പ്രവ്യത്തി പരിചയം.

പ്രായം : 2019 ജനുവരി 1 ന് 36 വയസ്സ് കവിയരുത്.

അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും www.kuhs.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

Tags

Related Articles

Back to top button
error: Content is protected !!
Close