Latest Updates

ഇന്ത്യയുടെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിനം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947ൽ രാജ്യം സ്വതന്ത്ര്യമായെങ്കിലും ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ്. രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്നതും അന്നേ ദിവസമാണ്. അത് കൊണ്ട് തന്നെ ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ലംഘിച്ച് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് ഇന്ത്യാ ഗേറ്റിൽ നിന്ന് ആയിരിക്കില്ല, പകരം ദേശീയ യുദ്ധ സ്മാരകത്തിൽ നിന്നായിരിക്കും ആരംഭിക്കുക. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റീത്ത് സമർപ്പിക്കും. സ്ത്രീ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനായ ആമസോണിന്റെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ബ്രസീൽ പ്രസിഡന്റ് മെസിയസ് ജൈർ ബോൾസൊനാരോയാണ് ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത്.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.

Tags

Related Articles

Back to top button
error: Content is protected !!
Close