CareerGovt JobsJobsLatest News

മോട്ടോർവാഹനവകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവുകൾ

മോട്ടോർവാഹനവകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക് ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് എം.എസ്.സി(കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എ./പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാർഥികൾക്ക് സോഫ്റ്റ്‌വെയർ ഡവലപ്മെൻറ്/ഐ.ടി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • പ്രായം 01.01.2019-ൽ 23-നും 35-നും മധ്യേ.
  • മാസശമ്പളം : 20,000 രൂപ.

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.

ലിങ്ക് :  http://bit.ly/MVD-Recruitment

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 5.
Tags

Related Articles

Back to top button
error: Content is protected !!
Close