CareerGovt JobsJobsLatest NewsLatest Updates

യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ | 495 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ്‌സി) നടത്തുന്ന എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളിൽനിന്ന് നിശ്ചിതകാലയളവിൽ ഡപ്യൂട്ടേഷനിൽ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ൽപ്പരം വകുപ്പുകളിലെ ഉയർന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റിൽ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സർവീസുകൾ — Central Services — എന്ന് വിളിക്കുന്നു.)

 

ജനുവരി അഞ്ചിനാണ് പ്രിലിമിനറി പരീക്ഷ. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളില്‍ 495 ഒഴിവുകളാണുള്ളത്.

 

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും നേടിയ എന്‍ജിനീയറിങ് ബിരുദം. യോഗ്യത സംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

 

പ്രായം: അപേക്ഷകര്‍ 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാവും പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്.

 

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.

 

പ്രാഥമിക പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്ക് മാത്രമേ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ. പ്രാഥമിക പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും കേരളത്തിലെ കേന്ദ്രങ്ങളാവും.

 

മെയിന്‍ പരീക്ഷ കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

അപേക്ഷ: www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

പരീക്ഷയ്ക്കു അപേക്ഷിച്ചതിനു ശേഷം പരീക്ഷയ്ക്കു ഹാജരാകാൻ താല്പര്യമില്ലാത്ത ഉദ്യോഗാർത്ഥികൾക് അപേക്ഷ പിൻവലിക്കാവുന്നതാണ്.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ ആയിരിക്കും ഇതിനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകുന്നത്.

ഫീസ്: 200 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.upsconline.nic.in കാണുക.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15.

Tags

Related Articles

Back to top button
error: Content is protected !!
Close