റിസർവ് ബാങ്ക് ഓഫ് ഇന്ത്യ – Reserve Bank of India (R.B.I) അറിയേണ്ടതെല്ലാം
Q. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
✅ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
Q. റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
✅ 1934
Q. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
✅ 1935 ഏപ്രിൽ
Q. R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ?
✅ ഹിൽട്ടൺയങ് കമ്മീഷൻ (1926)
Q. ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
✅ റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
Q. റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
✅ 1949 ജനുവരി 1
Q. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
✅ മുംബൈ
Q. കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
✅ തിരുവനന്തപുരം
Q. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
ans : 1949
Q. ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
✅ 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
Q. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
✅ റിസർവ്വ് ബാങ്ക്
Q. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
✅ റിസർവ്വ് ബാങ്ക്
Q. പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
✅ റിസർവ്വ് ബാങ്ക്
Q. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള
അവകാശം കൈയ്യാളുന്നത്?
✅ റിസർവ്വ് ബാങ്ക്
Q. ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
✅ 1990-91 ൽ
Q. R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
✅ മൻമോഹൻ സിങ്
Q. റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
✅ ശക്തികാന്ത ദാസ് (25-മത്തെ )
Q. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
✅ സർ ഓസ്ബോൺ സ്മിത്ത്
Q. റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?
✅ സി.ഡി. ദേശ്നമുഖ്
Q. റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
✅ കെ.ജെ. ഉദ്ദേശി