ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 330 ഒഴിവുകൾ | ബിരുദധാരികൾക്ക് അവസരം
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ.)ബിരുദധാരികൾക്ക് അവസരം. 330 ഒഴിവുകളിലേക്കായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.ശമ്പളം 40,000 മുതൽ 1,40,000 വരെ.
ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് അവസരങ്ങൾ.
ഒഴിവുകൾ
- നോർത്ത് സോൺ- 187
- സൗത്ത് സോൺ – 65
- വെസ്റ്റ് സോൺ -15
- ഈസ്റ്റ് സോൺ -37
- നോർത്ത് ഈസ്റ്റ് സോൺ -26
ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സോണിലെ ഒരു പോസ്റ്റിലേക്ക് മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ.
യോഗ്യത
- ജനറല്‍, ഡിപ്പോ, മൂവ്മെന്റ് എന്നീ വിഭാഗങ്ങളിലേക്ക്
60 ശതമാനത്തിൽ കുറയാതെ ഉള്ള ബിരുദം (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി)/തത്തുല്യം.
അല്ലെങ്കിൽ
സി.എ./സി.ഡബ്ല്യു.എ./സി.എസാണ് മറ്റൊരു യോഗ്യത.
- സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലേക്ക്
സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം
- അക്കൗണ്ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിലേതെങ്കിലും ഒന്നിൽ അസോസിയേറ്റ് അംഗത്വം.
അല്ലെങ്കിൽ
ബികോമും 2 വര്‍ഷം ദൈര്‍ഘ്യമുള്ളതും ഫുള്‍ടൈം റഗുലര്‍ എം.ബി.എ. (ഫിനാന്‍സ്). ഡിഗ്രി/ ഡിപ്ലോമ/വിദൂരവിദ്യാഭ്യാസം വഴിയല്ലാതെയുള്ള മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള പാര്‍ട്ട് ടൈം പോസ്റ്റ് ഗ്രാജുവേറ്റ് എം.ബി.എ. വിദൂരവിദ്യാഭ്യാസം വഴിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് എം.ബി.എ. (ഫിനാന്‍സ്) ഡിഗ്രി/ ഡിപ്ലോമ. (വിദൂരവിദ്യാഭ്യാസം വഴിയുള്ളവ യു.ജി.സി. -എ.ഐ.സി.ടി.ഇ.-ഡി.ഇ.സി. ജോയിന്റ് കമ്മിറ്റി അംഗീകരിച്ചതും മറ്റുള്ള യു.ജി.സി.- എ.ഐ.സി.ടി.ഇ. അംഗീകൃതവുമായിരിക്കണം).
- ടെക്നിക്കൽ
ബി.എസ്സി. അഗ്രികള്‍ച്ചര്‍.
അല്ലെങ്കില്‍
എ.ഐ.സി.ടി.ഇ. അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് ഫുഡ് സയന്‍സ്/ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസര്‍വേഷന്‍ ടെക്നോളജിയില്‍ നേടിയ ബി.ഇ./ബി.ടെക്.
അല്ലെങ്കില്‍
എ.ഐ.സി.ടി.ഇ. അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍നിന്ന് ബയോ ടെക്നോളജി/ഇന്‍ഡസ്ട്രിയല്‍ ബയോ ടെക്നോളജി/ബയോ കെമിക്കല്‍ എന്‍ജിനീയറിങ്//അഗ്രികള്‍ച്ചറല്‍ ബയോ ടെക്നോളജിയില്‍ നേടിയ ബി.ടെക്./ബി.ഇ.
- ഹിന്ദി
ഇംഗ്ലീഷ് ഒരു വിഷയമായ ബിരുദവും ഹിന്ദിയില്‍ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായ ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെട്ട ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായ ബിരുദവും ഇംഗ്ലീഷ് മാധ്യമമായി നേടിയ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കില്‍ ഇംഗ്ലീഷ് ഒരു വിഷയമായ ബിരുദവും ഹിന്ദി മാധ്യമമായി നേടിയ ബിരുദാനന്തരബിരുദം/തത്തുല്യവും. ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കുമുള്ള തര്‍ജമയിലോ ഹിന്ദിയില്‍ ടീച്ചിങ്/റിസര്‍ച്ച് രംഗത്തോ അഞ്ചു വര്‍ഷത്തെ പരിചയം ആവശ്യമാണ്.
പ്രായം
28 വയസ്സാണ് പ്രായപരിധി. ഓഗസ്റ്റ് 1 2019 അടിസ്ഥാനത്തിലായിരിക്കും പ്രായം കണക്കാക്കുക.സംവരണ വിഭാഗക്കാർക്ക് നിയമനുസരണമുള്ള വയസിളവുണ്ട്.
ശമ്പളം
40000 രൂപ -140000 രൂപ.
തിരഞ്ഞെടുപ്പ്
ഹിന്ദി വിഭാഗത്തിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വഴിയായിരിക്കും തിരഞ്ഞെടുക്കുക. മറ്റുള്ളവയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ , അഭിമുഖം, ട്രെയിനിങ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. രണ്ടു ഘട്ടങ്ങളിലൂടെയായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടത്തുക. ഒന്നാം ഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവയും രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൊച്ചിയും ആയിരിക്കും പരീക്ഷകേന്ദ്രങ്ങൾ.
പരീക്ഷയുടെ സിലബസ് www.fci.gov.in. എന്ന വെബ്സൈറ്റ് ൽ ലഭ്യമാണ്
ഫീസ്
വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളെ ഫീസ് ൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . മറ്റുള്ളവര്‍ക്ക് 800 രൂപയാണ് (ബാങ്ക് ചാര്‍ജിനും പുറമെ) ഫീസ്. ഓൺലൈൻ വഴി ആണ് പരീക്ഷ ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ
അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങൾക്കും www.fci.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 27 ആണ്.