G K & Current AffairsG K ZoneLatest Updates

2020 ജൂൺ മാസത്തെ പ്രധാന ആനുകാലിക സംഭവങ്ങൾ

  • കേരള പോലീസിന്റെ സേവനങ്ങൾ ലഭ്യമാക്കാനായി നിലവിൽ വന്ന പുതിയ ആപ്പ് ??

പൊൽ-ആപ്പ്

സംസ്ഥാന സർക്കാരിന്റെ 27 സേവനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ ആപ്പ്.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ആപ്പിന് പേര് നിർദ്ദേശിച്ചത്.

  • ലോക സമുദ്രദിനം എന്നായിരുന്നു ?

ജൂൺ 08

1992 മുതൽ ആചരിച്ചു വരുന്ന സമുദ്രദിനത്തിനു 2008 -ലാണ് ഐക്യരാഷ്ട്രസഭ ഔദോഗിക അംഗീകാരം നൽകിയത്.

എന്നതാണ് ലെ ലോക സമുദ്ര ദിനത്തിന്റെ വിഷയം.

  • ഉത്തരാഖണ്ഡിലെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം ??

ഗൈർസൈൺ

ദെഹ്റാദൂണാണ് തലസ്ഥാനം.

ത്രിവേന്ദ്രസിങ് റാവത്ത് മുഖ്യമന്ത്രി.

ഉത്തരാഞ്ചൽ,ദേവഭൂമി എന്നും അറിയപ്പെടുന്നു.

  • സംസ്ഥാനത്തെ വിദേശ മദ്യ വിതരണത്തിനായി ആപ്പ് ഉണ്ടാക്കിയ കമ്പനി : fair code
  • അവസാനത്തെ രോഗിയും രോഗ മുക്തി നേടിയതോടെ കോവിഡ് മുക്തമായി പ്രഖ്യാപിക്കപെട്ട രാജ്യം ??

ന്യൂസിലാൻഡ്

  • ഓൺലൈൻ ക്ലാസ്സുകളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി : ഇ-വിദ്യാരംഭം.
  • ഫിലിപ്പീൻസിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ മലയാളി ?

ശംഭു.എസ്.കുമാരൻ

  • കെ.എസ്.ആർ.ടി.സി.യുടെ മാനേജിങ് ഡയറക്ടർ ആയി നിയമിക്കപെട്ടത് ??

ബിജു പ്രഭാകർ.

  • കോവിഡ് ബാധിച്ചു മരണപ്പെട്ട തമിഴ്നാട്ടിലെ ഡി.എം.കെ. എം.എൽ.എ : ജെ.അൻപഴകൻ
  • തമിഴ്നാട്ടിലെ കോയമ്പത്തൂരിന്റെ പുതിയ പേര് : കോയം പുത്തൂർ (Koyampuththur)

 

  • കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി ഐ.എ.എസ്.നേടിയ വനിത കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. പേര് ??

ശ്രീധന്യ സുരേഷ്.

  • ജൂൺ 12 ഏത് ദിനമായാണ് ആചരിക്കപ്പെട്ടത് ??

ബാലവേലാ വിരുദ്ധദിനം.

  • 91 -ആം വയസ്സിൽ അന്തരിച്ച പ്രസിദ്ധ മനുഷ്യാവകാശ പോരാളി ??

ഹോസ്ബറ്റ് സുരേഷ്(എച്ച്.സുരേഷ്)

  • ഇന്ത്യയുടെ അറ്റോർണി ജനറലിന്റെ കാലാവധി ഒരു വർഷം കൂടി കേന്ദ്രസർക്കാർ ദീർപ്പിച്ചു. മലയാളി കൂടിയായ ഇദ്ദേഹത്തിന്റെ പേരെന്ത് ??

കെ.കെ.വേണുഗോപാൽ

  • ലോക രക്തദാനദിനം എന്നായിരുന്നു ??

ജൂൺ 14

  • കോവിഡ് ബാധിച്ച് മരിച്ച മലയാളിയായ മുൻ ഫുട്ബോൾ താരം ??

ഇ.ഹംസക്കോയ

  • 2020-ലെ ലോക ഭക്ഷ്യ സമ്മാനം നേടിയ ഇന്ത്യൻ-അമേരിക്കൻ കൃഷി ശാസ്ത്രഞ്ജൻ ??

ഡോ.രത്തൻലാൽ

Tags

Related Articles

Back to top button
error: Content is protected !!
Close