ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ | 554 ഒഴിവുകൾ
ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് പ്ലസ്ടുകാർക്ക് അവസരം. ശമ്പളം 25,500 മുതൽ 81,100 വരെ.
ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ 554 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (ഗ്രൂപ്പ് സി) ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
- പുരുഷന്മാർ – 372
- സ്ത്രീകൾ – 182
എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി – അപേക്ഷകര്‍ 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രായം കണക്കാണുന്നത് 2019 ജൂലൈ 1 എന്ന തീയതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും . സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും.
യോഗ്യത – അംഗീകൃത ബോര്‍ഡില്‍നിന്നുള്ള പ്ലസ്ടു, ടൈപ്പിംഗ് -ഇംഗ്ലീഷ് (മിനുട്ടില്‍ 30 വാക്കുകൾ) അല്ലെങ്കില്‍ ടൈപ്പിംഗ്-ഹിന്ദി (മിനുട്ടില്‍ 25 വാക്കുകള്‍) എന്നിവയാണ് പ്രാഥമിക യോഗ്യതകളായി കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ് – ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ ടെസ്റ്റ് എന്നീ ടെസ്റ്റുകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാകുക.
ശമ്പളം – 25500 രൂപ- 81100 രൂപ (പേ മട്രിക്‌സ് ലെവല്‍ 4)
അപേക്ഷ – ഒക്ടോബര്‍ 14 മുതല്‍ നവംബർ 13 വരെ www.delhipolice.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ഫീസ്- അപേക്ഷ ഫീസ് 100 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകര്‍ എന്നീ വിഭാഗക്കാർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.delhipolice.nic.in .സന്ദർശിക്കുക.